കേരള ഐടി പാര്‍ക്ക് സിഇഒ ജോണ്‍ എം തോമസ് സ്ഥാനമൊഴിയുന്നു
കേരള ഐടി പാര്‍ക്ക് സിഇഒ ജോണ്‍ എം തോമസ് സ്ഥാനമൊഴിയുന്നു. സ്ഥാനമൊഴിയാന്‍ ആഗ്രഹിക്കുന്നതായി ജോണ്‍ എം തോമസ് സര്‍ക്കാരിനെ അറിയിച്ചു. തീരുമാനത്തിന് സ്വകാര്യ കാരണങ്ങള്‍ മാത്രമെന്നാണ് വിശദീകരണം. യുഎസില്‍ കുടുംബത്തിന്റെ അടുത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം സര്‍ക്കാരിന് മുന്നില്‍ വിശദീകരിച്ചു
കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ജോണ്‍ എം തോമസ് കേരള ഐടി പാര്‍ക്ക് സിഇഒയായി സ്ഥാനമേറ്റത്. സ്ഥാനമൊഴിയാനുള്ള സന്നദ്ധത സര്‍ക്കാരിനെ അറിയിച്ചതായി ജോണ്‍ എം തോമസിന്റെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്‍ഫോ പാര്‍ക്കില്‍ പബ്ബ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തീരുമാനത്തിന് പിന്നിലെന്ന് ആരോപണമുണ്ട്.