കേരള- കര്‍ണാടക അതിര്‍ത്തിയിലെ യാത്ര നിയന്ത്രണത്തില്‍ അയവ് വരുത്തി കര്‍ണാടക.
കേരള- കര്‍ണാടക അതിര്‍ത്തിയിലെ യാത്ര നിയന്ത്രണത്തില്‍ അയവ് വരുത്തി കര്‍ണാടക. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഇന്ന് മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ തലപ്പാടി അതിര്‍ത്തിയില്‍ വാഹനങ്ങള്‍ പരിശോധന കൂടാതെ കടന്നു പോകുന്നുണ്ട്.
കൊവിഡ് രണ്ടാം തരംഗ മുന്നറിയിപ്പിന്റെ ഭാഗമായി കാസര്‍ഗോഡ് നിന്നുള്ള അതിര്‍ത്തി റോഡുകളില്‍ പരിശോധന കര്‍ശനമാക്കി നിയന്ത്രണമേര്‍പ്പെടുത്താനായിരുന്നു കര്‍ണാടകയുടെ തീരുമാനം. എന്നാല്‍ തലപ്പാടി അതിര്‍ത്തിയില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഉള്ള സംവിധാനം വിപുലപ്പെടുത്തിയിട്ടുണ്ട്. പക്ഷേ യാത്ര നിയന്ത്രണമില്ല.