കൊവിഡ് ആശുപത്രികളായിരുന്ന ചികിത്സാ കേന്ദ്രങ്ങളില്‍ കൊവിഡ് ഇതര രോഗികളെ പ്രവേശിപ്പിക്കാം
ജില്ലയില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞിട്ടുണ്ടെന്നും കൊവിഡ് ആശുപത്രികളായിരുന്ന ചികിത്സാ കേന്ദ്രങ്ങളില്‍ കൊവിഡ് ഇതര രോഗികളെ പ്രവേശിപ്പിക്കാന്‍ തീരുമാനം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.കഴിഞ്ഞ ആഴ്ചയിലെ കൊവിഡ് കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവില്‍ കേസുകള്‍ കുറവാണ്.ഐ സി യു, വെന്റിലേറ്റര്‍ എന്നിവയുടെ ഉപയോഗത്തില്‍ കുറവ് വന്നിട്ടുണ്ടെന്ന് ഡിഎംഒ അറിയിച്ചു. കൊവിഡ് ചികിത്സാര്‍ഥം ആശുപത്രികളില്‍ നീക്കിവെച്ച കിടക്കകള്‍ ആവശ്യാനുസരണം തിരികെ അനുവദിക്കാമെന്ന വ്യവസ്ഥയില്‍ കൊവിഡ് ഇതര രോഗികള്‍ക്ക് അനുവദിക്കും. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കണ്ട്രോള് റൂമായി പ്രവര്‍ത്തിച്ച ജില്ലാ പ്ലാനിംഗ് ഓഫീസ് അഞ്ചാം നിലയും കാര്‍ ഷെഡും വിട്ടുനല്‍കും. കൊവിഡ് സംബന്ധിച്ച വിവരങ്ങള്‍ ജാഗ്രത പോര്‍ട്ടലില്‍ കൃത്യമായി രേഖപ്പെടുത്തുന്നുവെന്ന് പരിശോധിക്കാന്‍ ഡി ഡി പി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, കോര്പറേഷന് സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, തലശ്ശേരി സബ് കലക്ടര്‍ അനുകുമാരി, റൂറല്‍ എസ്പി നവനീത് ശര്‍മ, ഡിഎം ഒ കെ നാരായണ നായ്ക് തുടങ്ങിയവര്‍ പങ്കെടുത്തു.