കോഴിക്കോട് ഒന്‍പത് കുട്ടികളില്‍ ഷിഗല്ല ബാക്ടീരിയബാധ
കോഴിക്കോട് ജില്ലയിൽ ഒന്‍പത് കുട്ടികളില്‍ ഷിഗല്ല ബാക്ടീരിയബാധ . എല്ലാവരും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം മരിച്ച, കോഴിക്കോട് മായനാട് കോട്ടാംപറമ്പ് പ്രദേശത്തെ പതിനൊന്നുകാരനില്‍ ഷിഗല്ലയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു.
ആ കുട്ടിയുടെ മരണാനന്തര ചടങ്ങിന് മറ്റു പ്രദേശങ്ങളില്‍ നിന്നു വന്നവര്‍ ഉള്‍പ്പെടെയുള്ളവരില്‍ നടത്തിയ പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചതെന്നും സ്ഥിതി നിയന്ത്രണത്തിലാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. ആരുടെയും രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.