ഗ്യാസ് ടാങ്കര്‍ ലോറിയും ചരക്ക് ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർ വെന്തുമരിച്ചു
മണ്ണാര്‍ക്കാട് : ഗ്യാസ് ടാങ്കര്‍ ലോറിയും ചരക്ക് ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. മണ്ണാര്‍ക്കാട് തച്ചമ്ബാറയിലാണ് അപകടം നടന്നത്. മംഗലാപുരത്ത് നിന്നും വരികയായിരുന്ന ടാങ്കര്‍ ലോറി ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ചരക്ക് ലോറിയുടെ ഡ്രൈവറാണ് മരിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ചരക്ക് ലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടി തീപടര്‍ന്നു. ചരക്കുലോറി പൂര്‍ണ്ണമായും കത്തിനശിച്ചു. ഒരു മണിക്കൂറോളം നീണ്ടു നിന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് തീ അണയ്ക്കാനായത്. അതേസമയം ഗ്യാസ് ടാങ്കര്‍ ലോറിയില്‍ തീപിടിക്കാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ടാങ്കറിലെ ഗ്യാസ് ചോരാതിരിക്കാന്‍ നടപടി സ്വീകരിച്ചതായും അഗ്നിശമന സേന അറിയിച്ചു