ടാറ്റൂ ചെയ്യുന്നതിനിടെ സൂചിമുനയില്‍ നിര്‍ത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പരാതിക്കാരുടെ എണ്ണം ഏഴായി

കൊച്ചി: ടാറ്റൂ ചെയ്യുന്നതിനിടെ സൂചിമുനയില്‍ നിര്‍ത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പരാതിക്കാരുടെ എണ്ണം ഏഴായി.ബെംഗളൂരുവില്‍ താമസിക്കുന്ന മലയാളിയാണ് ഏറ്റവും ഒടുവില്‍ പരാതി നല്‍കിയത്.കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് യുവതി ഇ മെയില്‍ വഴി പരാതി നല്‍കുകയായിരുന്നു.

കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തി യുവതികള്‍ വെള്ളിയാഴ്ച വൈകീട്ട് പരാതി നല്‍കിയിരുന്നു. ബലാത്സംഗ ശ്രമം, ലൈംഗിക അതിക്രമം എന്നിവ ആരോപിച്ചാണ് പരാതികള്‍.യുവതികളുടെ രഹസ്യമൊഴി എടുത്തേക്കും.അതേസമയം ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ മീ ടു ആരോപിച്ച ഒരു യുവതി പരാതിയില്ലെന്ന് അറിയിച്ചന്നൊണ് വിവരം.

സംഭവത്തില്‍ പ്രതിയായ കൊച്ചിയിലെ ഇന്‍ക്ഫെക്ടഡ് എന്ന ടാറ്റൂ സ്റ്റുഡിയോ നടത്തുന്ന സുജീഷ് ഒളിവിലാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.