തലയണയുടെ അടിയിൽ വച്ചിരുന്ന മൊബൈൽ ഫോണിൽ നിന്നു തീ പടർന്ന് ഓട്ടോ ഡ്രൈവർക്ക് പൊള്ളലേറ്റു.


ഓച്ചിറ• ഉറങ്ങുമ്പോൾ തലയണയുടെ അടിയിൽ വച്ചിരുന്ന മൊബൈൽ ഫോണിൽ നിന്നു തീ പടർന്ന് ഓട്ടോ ഡ്രൈവർക്ക് പൊള്ളലേറ്റു. മെത്തയും തലയണയും കത്തി നശിച്ചു. പ്രയാർ കാർത്തികയിൽ മണികണ്ഠൻ നാണ് പൊള്ളലേറ്റ് കായംകുളം ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


ഒരാളെ തിരുവനന്തപുരം എയർപോർട്ടിൽ എത്തിച്ച ശേഷം വീട്ടിലെത്തിയ ചന്ദ്ര ബാബു മൊബൈൽ ഫോൺ തലയണയുടെ അടിയിൽ വച്ചശേഷം ഉറങ്ങുകയായിരുന്നു. ചുട്ടു പഴുത്ത മൊബൈൽ ഫോണിൽ നിന്ന് തീ പിടിക്കുകയായിരുന്നു. മൊബൈൽ ഫോണിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നു കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *