താൽക്കാലിക നിയമനം
ലഹരി വർജ്ജന മിഷൻ ‘വിമുക്തി’യുടെ ഭാഗമായി പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, യോഗ്യത: ആർ സി ഐ രജിസ്ട്രേഷനോടെ ക്ലിനിക്കൽ സൈക്കോളജിയിൽ എം ഫിൽ/പി ജി ഡി സി പി. സൈക്യാട്രിക് സോഷ്യൽ വർക്കർ, യോഗ്യത: സൈക്യാട്രിക് സോഷ്യൽ വർക്കിൽ എം ഫിൽ/ പി ജി ഡി പി എസ് ഡബ്ല്യു. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ ജൂലൈ രണ്ട് വൈകിട്ട് അഞ്ച് മണിക്കുള്ളിൽ c3dmohknr@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 0497 2700709.