തുടര്‍ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്കു തിരിച്ചു
കൊച്ചി:തുടര്‍ചികിത്സയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് പുലര്‍ച്ചെ അമേരിക്കയിലേക്കു തിരിച്ചു.നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിലാണ് ദുബായിക്ക് പോയത്. അവിടെനിന്നുള്ള കണക്ഷന് ഫ്ളൈറ്റില്‍ യുഎസിലേക്കു പോകും. ഭാര്യ കമല പേഴ്സണല്‍ അസിസ്റ്റന്റ് സുനീഷ് എന്നിവരും ഒപ്പമുണ്ട്.
അമേരിക്കയിലെ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് ചികിത്സ. ചികിത്സ സമയബന്ധിതമായി പൂര്‍ത്തിയായാല്‍ ഈമാസം 29നു മടങ്ങിയെത്തും. രണ്ടാഴ്ചയോളം മുഖ്യമന്ത്രി വിദേശത്താണെങ്കിലും ഭരണച്ചുമതല ആര്‍ക്കും കൈമാറിയിട്ടില്ല