തൃശ്ശൂര്‍ പൂരം നടത്തും
തൃശ്ശൂർ: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തൃശൂര്‍ പൂരം നടത്താന്‍ തീരുമാനിച്ചു.ആളുകളെ നിയന്ത്രിച്ചാകും പൂരം നടത്തുക. പൂരം നടത്തണമെന്ന് ദേവസ്വം അധികൃതരും പൂരപ്രേമികളും ആവശ്യപ്പെട്ടിരുന്നു.
ഇതും കൂടി കണക്കിലെടുത്താണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ തീരുമാനമായത്. നടത്തിപ്പിന് പ്രത്യേക സമിതി രൂപീകരിക്കും. ഈ സമിതിയായിരിക്കും പൂരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുക.
തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ പ്രതിനിധികളും ആരോഗ്യവകുപ്പ് അധികൃതരും ജനപ്രതിനിധികളും സമിതിയിലുണ്ടാകും. രണ്ടാഴ്ചയിലൊരിക്കല്‍ സമിതി യോഗം ചേര്‍ന്നാകും നടത്തിപ്പിന്റെ നടപടിക്രമങ്ങള്‍ തീരുമാനിക്കുക.