ദിലീപിനെതിരെ മുന്‍ ജീവനക്കാരന്റെ മൊഴിയുണ്ടെന്ന് ക്രൈംബ്രാഞ്ച്.
കൊച്ചി:വധശ്രമഗൂഢാലോചനക്കേസില്‍ ദിലീപിനെതിരെ മുന്‍ ജീവനക്കാരന്റെ മൊഴിയുണ്ടെന്ന് ക്രൈംബ്രാഞ്ച്. പള്‍സര്‍ സുനിക്കെതിരെ, സുനി പുറത്തിറങ്ങിയാല്‍ കാണിച്ചുകൊടുക്കാമെന്ന് ദിലീപിന്റെ സഹോദരന് അനൂപ് പറയുന്നത് കേട്ടു എന്നാണ് മൊഴി. ബാലചന്ദ്രകുമാറിനോട് ഒന്നും പറഞ്ഞില്ലെന്ന് മൊഴി നല്കാന് ദിലീപിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടെന്നും ജീവനക്കാരന് മൊഴി നല്‍കിയെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരണം.