നടി പാർവതി തിരുവോത്തിന്റെ രാജി അമ്മ സ്വീകരിച്ചു

കൊച്ചി: അമ്മ എക്സിക്യൂട്ടീവ് യോഗം പൂർത്തിയായി. അംഗങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്ക് വേണ്ടി സിനിമ നിർമ്മിക്കാൻ തീരുമാനം.

അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ചേർന്ന എക്സിക്യുട്ടീവ് യോഗം ബിനീഷിനോട് വിശീകരണം തേടാനാണ് ഒടുവിൽ തീരുമാനിച്ചത്. യോഗം നടി പാർവതി തിരുവോത്തിന്റെ അമ്മയിൽ നിന്നുളള രാജിയും അംഗീകരിച്ചു.

ബിനീഷ് കോടിയേരിയുടെ അംഗത്വം റദ്ദാക്കൽ, ഇടവേള ബാബു അക്രമത്തിനിരയായ നടിക്കെതിരായി നടത്തിയ പരാമർശം, പാർവതിയുടെ രാജി, ഗണേഷ് കുമാർ എം.എൽ.എയുടെ പി.എയുമായി ബന്ധപ്പെട്ട വിഷയം എന്നിവ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് യോഗത്തിന് മുമ്പ് എക്സിക്യൂട്ടീവ് അംഗമായ ബാബുരാജ് വ്യക്തമാക്കിയിരുന്നു.