നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ദ്രാവകരൂപത്തിൽ കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ദ്രാവകരൂപത്തിൽ കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. മാമ്പഴ ജ്യൂസിൽ കലർത്തിയ നിലയിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
ദുബായിയിൽ നിന്നെത്തിയ കണ്ണൂർ യാത്രക്കാരമാണ് പിടിയിലായത്. ഇയാളിൽ നിന്ന് ആറ് പാക്കറ്റ് ജ്യൂസ് പിടിച്ചെടുത്തതായി കസ്റ്റംസ് വ്യക്തമാക്കി. ഒരു കോടി വിലവരുന്ന രണ്ട് കിലോ സ്വർണമാണ് പിടിച്ചെടുത്തത്.