പത്തനംതിട്ട സ്വദേശിയെ ഒമാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പത്തനംതിട്ട സ്വദേശിയെ ഒമാനിലെ നിസ്വയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോന്നി പയ്യാനമൺ സ്വദേശി പ്രശാന്ത് തമ്പിയാണ് (33) മരിച്ചത്. ജെസിബി ഒാപറേറ്ററായിരുന്നു.
ഇബ്രയിൽ ജോലി ചെയ്തിരുന്ന പ്രശാന്ത് ഒന്നരമാസം മുമ്പാണ് നിസ്വയിലേക്ക് വന്നത്. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ ഫെയ്സ്ബുക്കിൽ മരിക്കാൻ പോവുകയാണെന്ന പോസ്റ്റ് ഇട്ട ശേഷം ജെസിബിയുടെ കൈ ഉയർത്തി അതിൽ തൂങ്ങുകയായിരുന്നു.
അവിവാഹിതനാണ്. നിസ്വ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരുകയാണ്