പയ്യന്നൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു.

പയ്യന്നൂര്‍: സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു. മാതമംഗലം താറ്റിയേരിയിലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കോക്കാടന്‍ ഹൗസില്‍ മധു (42) വിനാണ് കുത്തേറ്റത്. തടയാനെത്തിയ മറ്റ് രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

സി.പി.എം പ്രവര്‍ത്തകരായ താറ്റേരിയിലെ മുണ്ടയാട്ട് ഹൗസില്‍ ഷിജു (38), വലിയ കുതിരുമ്മല്‍ കലേഷ് (33) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂന്നുപേരെയും പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 10 ഓടെയാണ് അക്രമം നടന്നത്. ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്ന് ചികിത്സയില്‍ കഴിയുന്നവര്‍ പോലിസിനോട് പറഞ്ഞു.