പാലക്കാട്ട് യുവാവിനെ വെട്ടിക്കൊന്നു; ദുരഭിമാനക്കൊലയെന്ന് പൊലീസ് .
പാലക്കാട്: പാലക്കാട്ട് യുവാവിനെ വെട്ടിക്കൊന്നു. തേങ്കുറുശ്ശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്ബിലാണ് സംഭവം.
മൂന്നു മാസം മുമ്ബാണ് അനീഷിന്‍്റെ വിവാഹംകഴിഞ്ഞത്.ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ അച്ഛന് പ്രഭുകുമാര്‍, അമ്മാവന് സുരേഷ് എന്നിവര്‍ പൊലീസ് പിടിയില്‍. പ്രണയിച്ച് വിവാഹം ചെയ്തതിനാല്‍ എലമന്ദം സ്വദേശി അനീഷിനെ ഇന്നലെയാണ് വെട്ടിക്കൊന്നത്. ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
വധഭീഷണി അടക്കം അനീഷിന് എതിരെ ഉണ്ടായിരുന്നുവെന്നും പെണ്‍കുട്ടിയുടെ അമ്മാവന് സുരേഷ് വീട്ടില്‍ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായും കുടുംബം പറഞ്ഞിരുന്നു.