പി.എസ്.സി. ഉദ്യോഗാര്‍ഥികളുമായി സര്‍ക്കാരിന്റെ ചര്‍ച്ച ഇന്ന്
തിരുവനന്തപുരം: സമരം ചെയ്യുന്ന പി.എസ്.സി. ഉദ്യോഗാർഥികളുമായുള്ള സർക്കാരിന്റെ ചർച്ച ഇന്നു വൈകിട്ട് നാലരയ്ക്ക് നടക്കും.
സമരത്തിലുള്ള എൽജിഎസ്, സി പി ഒ ഉദ്യോഗാർത്ഥികളും ആയിട്ടായിരിക്കും ചർച്ച
ഹോം സെക്രട്ടറി ടി.കെ. ജോസും എ.ഡി.ജി.പി. മനോജ് എബ്രഹാമും ചർച്ചയ്ക്ക് നേതൃത്വം വഹിക്കും. സമരം ചെയ്യുന്ന റാങ്ക് ഹോൾഡർമാരുടെ മൂന്ന് പ്രതിനിധികളെയാണ് സർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്.
സര്‍ക്കാരിന്റെ കത്തുമായി സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളുടെ സമര വേദിയിലെത്തി. എന്നാല്‍ റിജു സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ ഉദ്യോഗസ്ഥന് മടങ്ങി. റിജുവിനു പകരം സമരത്തിന് നേതൃത്വം നല്കുന്ന ലയാ രാജേഷിന്റെ പേരില്‍ കത്ത് തിരുത്തി നല്‍കും. ഉദ്യോഗസ്ഥതല ചര്‍ച്ചയ്ക്കുള്ള ക്ഷണമാണെന്നാണ് സൂചനയെന്ന് ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധി ലയാ രാജേഷ് പ്രതികരിച്ചു.