പി രേഷ്മയെ അമൃത വിദ്യാലയത്തിൽ നിന്നും സസ്പെൻഡ് ചെയ്തു.
സിപിഐ എം പ്രവർത്തകൻ ഹരിദാസനെ വെട്ടിക്കൊന്ന കേസിലെ പ്രതി നിജിൽദാസിനെ ഒളിവിൽ പാർപ്പിച്ച അധ്യാപിക പി രേഷ്മയെ അമൃത വിദ്യാലയത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. കേസിൽ പതിനഞ്ചാം പ്രതിയാണ് ധർമടം അണ്ടലൂർ ശ്രീനന്ദനത്തിൽ പി രേഷ്മ.
വെള്ളിയാഴ്ചയാണ് പിണറായി പാണ്ട്യാലമുക്കിലെ രേഷ്മയുടെ വീട്ടിൽ നിന്നും നിജിൽദാസിനെ അറസ്റ്റ് ചെയ്തത്. കൊലയാളിയാണെന്ന് അറിഞ്ഞുകൊണ്ട് ഒളിവിൽ കഴിയാൻ സഹായിച്ച കുറ്റത്തിന് രാത്രിയോടെ രേഷ്മയെയും അറസ്റ്റുചെയ്തിരുന്നു