പൊന്നന്‍ ഷമീര്‍ പൊലീസിന്റെ കസ്റ്റഡിയില്‍.

കോഴിക്കോട്:മാവേലി എക്സ്പ്രസ്സില്‍ പൊലീസിന്റെ മര്‍ദ്ദനത്തിനിരയായ യാത്രക്കാരന്‍ പൊന്നന്‍ ഷമീര്‍ പൊലീസിന്റെ കസ്റ്റഡിയില്‍. കോഴിക്കോട് ലിങ്ക് റോഡിൽ നിന്നാണ് പൊന്നന്‍ ഷമീറിനെ കണ്ടെത്തിയത്. മാലപിടിച്ചു പറിക്കല്‍, ഭണ്ഡാരം മോഷണം തുടങ്ങിയ കേസിലെ പ്രതികയാണ് പൊന്നന്‍ ഷമീർ.

ഇയാള്‍ കോഴിക്കോട് റെയില്‍വേ പൊലീസിന്റെ കസ്റ്റഡിയിലാണ് എന്നാണ് വിവരം.കോഴിക്കോട് ലിങ്ക് റോഡില്‍ കിടന്നുറങ്ങുന്ന നിലയിലായിരുന്നു കണ്ടെത്തിയത്.മാവേലി എക്‌സ്പ്രസില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്‌തെന്ന പേരില്‍ ഷമീറിനെ എഎസ്‌ഐ മര്‍ദിച്ചത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.