പോക്സോ ഇരയ്ക്ക് വീണ്ടും പീഡനം.
മലപ്പുറം പാണ്ടിക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മൂന്നാമതും പീഡനത്തിനിരയായി. 2016ല്‍ പതിമൂന്നാം വയസ്സിലാണ് പെണ്‍കുട്ടി ആദ്യം പീഡനത്തിനിരയായത്.
തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചെങ്കിലും രണ്ടുതവണകൂടി പീഡനത്തിനിരയാവുകയായിരുന്നു. ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് വീട്ടിലേയ്ക്കുവിട്ടശേഷമായിരുന്നു പീഡനമുണ്ടായത്.