പോപുലർ ഫ്രണ്ട് മട്ടന്നൂർ ഏരിയ സമ്മേളനത്തിന് തുടക്കമായി
മട്ടന്നൂർ : പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മട്ടന്നൂർ ഏരിയ സമ്മേളനം ” നട്ടൊരുമ 2022 ” മട്ടന്നൂരിൽ തുടക്കമായി…
മട്ടന്നൂരിൽ പ്രത്യേകം സജ്ജമാക്കിയ സമ്മേളന നഗരിയിൽ പോപുലർ ഫ്രണ്ട് മട്ടന്നൂർ ഏരിയ പ്രസിഡന്റ് സുജീർ പി. പി പതാക ഉയർത്തി..
മൂന്ന് ദിവസങ്ങളിലായി നീണ്ട് നിൽക്കുന്ന ഏരിയ സമ്മേളനത്തിനാണ് തുടക്കം കുറിച്ചത്..
സമ്മേളനത്തിന്റെ ഭാഗമായി മട്ടന്നൂർ പ്രദേശത്തെ വിവിധ വേദികളിലായി ഫാമിലി മീറ്റ് , ഉന്നത വിജയം നേടിയവരെ ആദരിക്കൽ , വിവിധ കലാ – കായിക മത്സരങ്ങൾ തുടങ്ങിയവ അരങ്ങേറും..
ജൂലൈ രണ്ടിന് വൈകീട്ട് 5 മണിക്ക് നടക്കുന്ന സമാപന പൊതു-സമ്മേളനം പോപുലർ ഫ്രണ്ട് കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് സിപി നൗഫൽ ഉദ്ഘാടനം നിർവഹിക്കും..
ഇമാംസ് കൗൺസിൽ ദേശീയ വൈസ് പ്രസിഡന്റ് കരമന അഷ്റഫ് മൗലവി മുഖ്യ പ്രഭാഷണം നടത്തും ..!!