പോലീസ് സേനാംഗങ്ങള്‍ക്കു മയക്കുമരുന്നു കേസ്സുകള്‍ അന്വേഷിക്കുന്നതിനുള്ള പരിശീലനം നല്കി.


കണ്ണൂര്‍: കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ പോലീസ് സേനാംഗങ്ങള്‍ക്കു മയക്കുമരുന്നു കേസ്സുകള്‍ കണ്ടെത്തുന്നതിനും, കേസ്സ് അന്വേഷിക്കുന്നതിനുള്ള പരിശീലനം നല്കി.

കണ്ണൂര്‍ ജില്ല പോലീസ് ട്രെയിനിങ് സെന്‍റ്റില്‍ നടന്ന പരിശീലന പരിപാടി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS ഉത്ഘാടനം ചെയ്തു. മയക്കുമരുന്നു കേസ്സുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പോലീസ് മയക്കുമരുന്നു വിതരണം തടയുന്നതിനും കണ്ടെത്തുന്നതിനും കേസ്സുകള്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്തുന്നതിനും സ്വീകരിക്കണ്ട നടപടികള്‍ എന്നിവയെക്കുറിച്ച് അഡ്വ: എ സനൂജ് (അഡി: ഗവ:, പ്ലീഡര്‍ & പബ്ലിക് പ്രോസിക്യൂട്ടര്‍ NDPS കോടതി, വടകര) ക്ലാസ് കൈകാര്യം ചെയ്തു. ജില്ലയില്‍ ഈ അടുത്ത ദിവസങ്ങളില്‍ ആയി MDMA, LSD സ്റ്റാമ്പ്, ലഹരി ഗുളികകള്‍, ബ്രൌണ്‍ ഷുഗര്‍ തുടങ്ങിയ മാരക മയക്കുമരുന്നുകള്‍ പിടികൂടിയിരുന്നു. കണ്ണൂര്‍ സിറ്റി പോലീസ് ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.