‘പ്രണയമില്ലാതെയായനാൾ’ പുറത്തിറങ്ങി

റഫീക്ക് അഹമ്മദിന്റെ “പ്രണയമില്ലാതെയായനാൾ” കവിത കഴിഞ്ഞ ദിവസം യൂട്യൂബിലൂടെ പുറത്ത് ഇറങ്ങി. ജെയ്സണ് ജെ നായർ സംഗീതം നിർവഹിച്ച ഗാനം ആലപിച്ചത് ബിജിബാൽ ആണ്. മധു പോൾ ആണ് കീബോർഡ് പ്രോഗ്രാമിങ് ചെയ്തത്.

മനോഹരമായ ദൃശ്യങ്ങളോടുകൂടി പുറത്ത് ഇറങ്ങിയ വീഡിയോ ഇതിനോടകംതന്നെ ആയിരകണക്കിന് ആളുകൾ കണ്ടു. കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ തങ്ങളുടെ സോഷ്യൽ മിഡിയ വഴി കവിതയ്ക്ക് ആശംസകളുമായി എത്തി. അനീഷ് പുലിക്കോട് ആണ് ഈ മ്യൂസിക് വീഡിയോ സംവിധാനം ചെയ്തത്. ഛായാഗ്രഹണം രോഹിത് രാമകൃഷ്ണൻ നിർവഹിച്ചു. ക്രീയേറ്റീവ് ഡയറക്ടർ അജയ് ശേഖർ ആണ്.