പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്
ന്യൂഡല്‍ഹി: പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 2,55,874 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസം 3,06,064 പേര്‍ക്കായിരുന്നു രോഗബാധ. ഇതിനൊപ്പം രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞിട്ടുണ്ട്. 15.52 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസം ഇത് 20.75 ശതമാനമായിരുന്നു.
കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് 439 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ മരണം 4,89,848 ആയി ഉയര്‍ന്നു. നിലവില്‍ ഇന്ത്യയില്‍ 22,36,842 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 93.15 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്. ഇതുവരെ ഇന്ത്യയില്‍ 162.92 കോടി ഡോസ് കോവിഡ് വാക്സിന് നല്‍കിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോവിഡ് രോഗബാധ അതിരൂക്ഷമായ തുടര്‍ന്നിരുന്ന ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ പോലുള്ള സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കുറയുന്നതും ഇന്ത്യക്ക് ആശ്വാസകരമാണ്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് അനുഭവപ്പെട്ടിരുന്നു. അതേസമയം, ഫെബ്രുവരി പകുതിയോടെ രാജ്യത്തെ കോവിഡ് വ്യാപനത്തിെന്റ തീവ്രത കുറയുമെന്ന് ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വാക്സിനേഷനില്‍ രാജ്യം കൈവരിച്ച പുരോഗതിയാണ് വ്യാപനം കുറയുന്നതിെന്റ കാരണങ്ങളിലൊന്നായി ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്