പ്രതിശ്രുത വരൻ്റെ മരണത്തിന് പിന്നാലെ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി
വെഞ്ഞാറമൂട്:യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല സ്വദേശി സ്റ്റെഫി ജോര്‍ജ് (24) ആണ് മരിച്ചത്. പൂല്ലമ്പാറ മുക്കിടിലില്‍ വാടകക്ക് താമസിക്കുന്ന യുവാവുമായി ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. പ്രതിശ്രുത വരന് ഏതാനും ദിവസം മുമ്ബ് ന്യുമോണിയ ബാധിച്ച് മരിച്ചു. മൃതദേഹം കാണാനെത്തിയ യുവതി പിന്നീട് മടങ്ങിപ്പോയില്ല.
ബുധനാഴ്ച രാത്രി 11ഓടെ വീട്ടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. വെഞ്ഞാറമൂട് പൊലീസ് കേസെടുത്ത് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു