പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് മൂന്നിരട്ടി വർദ്ധിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി: അനാവശ്യ യാത്രകൾ കുറക്കാനെന്ന പേരിൽ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് മൂന്നിരട്ടി വർദ്ധിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ. 10 രൂപയുണ്ടായിരുന്ന പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് 30 രൂപയാക്കിയാണ് ഉയര്‍ത്തിയത്. ഇതിനൊപ്പം സെക്കന്‍ഡ് ക്ലാസ് യാത്രയുടെ മിനിമം നിരക്ക് 10 രൂപയില്‍ നിന്ന് 30 രൂപയാക്കി ഉയർത്താനും തീരുമാനമുണ്ട്..
കോവിഡ് 19 നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അനാവശ്യ യാത്രകള്‍ കുറയ്ക്കാനാണ് തീരുമാനത്തിന്റെ പിന്നിലെന്നാണ് റെയില്‍വേയുടെ വിശദീകരണം.
പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്കിനെ മറികടക്കാൻ പത്തുരൂപയുടെ പാസഞ്ചർ ട്രെയിൻ ടിക്കറ്റെടുത്ത് പ്ലാറ്റ്ഫോമിലേക്ക് കയറുന്നത് തടയാനാണത്രെ യാത്രാ നിരക്കും കൂട്ടുന്നത്.