ഫോണിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്തത് താനാണെന്ന് നടന് ദിലീപ്
കൊച്ചി: ഫോണിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്തത് താനാണെന്ന് നടന് ദിലീപ് അന്വേഷണസംഘത്തിന് മൊഴി നല്കി. മുംബൈയിലെ ലാബില്‍ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചിട്ടില്ലെന്നും ദിലിപ് പറഞ്ഞു.എന്നാല്‍ ഫോറന്‍സിക് ലാബിലെ കണ്ടെത്തലിനോട് പ്രതികരിക്കാന്‍ ദിലീപ് തയ്യാറായില്ല.
അന്വേഷണസംഘത്തിന്റെ ചോദ്യങ്ങള്‍ കോടതിയില്‍ അഭിഭാഷകര്‍ മറുപടി നല്‍കുമെന്നും ദിലീപ് പറഞ്ഞു. അതേസമയം നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടിഎന്‍ സൂരജിനെ ചോദ്യം ചെയ്യും. ഇന്നലെ ദിലീപിനൊപ്പം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും സ്ഥലത്ത് ഇല്ലെന്നായിരുന്നു മറുപടി. സുരാജുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍