ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീമിൻ്റെ പുതിയ ക്യാപ്റ്റനായി എംബാപ്പെ.
ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീമിൻ്റെ പുതിയ ക്യാപ്റ്റനായി പിഎസ്ജിയുടെ യുവതാരം കിലിയൻ എംബാപ്പെ. മുൻ ക്യാപ്റ്റനും ഗോൾ കീപ്പറുമായി ഹ്യൂഗോ ലോറിസ് വിരമിച്ചതോടെയാണ് എംബാപ്പെയ്ക്ക് ക്യാപ്റ്റന്റെ ആംബാൻഡ് സമ്മാനിക്കാൻ ഫ്രഞ്ച് ഫുട്ബോൾ തീരുമാനിച്ചത്. 24കാരനായ താരം ഫ്രാൻസ് കോച്ച് ദിദിയർ ദെഷാംപ്സുമായി ചർച്ച നടത്തിയതിന് ശേഷമാണ് ക്യാപ്റ്റൻ പദവി ഏറ്റെടുത്തത്. അൻ്റോയിൻ ഗ്രീസ്മാനാണ് വൈസ് ക്യാപ്റ്റൻ.