ബസും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
തൃശൂർ പൂങ്കുന്നത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു. പെരുമ്പിലാവ് സ്വദേശി 18 വയസ്സുള്ള അന്‍സില്‍ ആണ് മരിച്ചത്. തൃശ്ശൂരിലെ എന്‍ട്രന്‍സ് കോച്ചിംഗ് സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയാണ്.
പുഴക്കൽ ദേശാഭിമാനിക്ക് സമീപം ഇന്ന് രാവിലെ ആയിരുന്നു അപകടം. തൃശൂർ കോഴിക്കോട് റൂട്ടിൽ ഓടുന്ന ബസുമായാണ് കൂട്ടിയിടിച്ചത്ഇടിയുടെ ആഘാതത്തില്‍ അന്‍സില്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ടൗണ്‍ വെസ്റ്റ് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.