ബസ് സമരം:ബസ് ഉടമകളുമായി ഇന്ന് ചർച്ച നടത്തും.
കോട്ടയം: ചൊവ്വാഴ്ച മുതൽ സ്വകാര്യബസുകൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഗതാഗതമന്ത്രി ആന്റണി രാജു സ്വകാര്യ ബസ് ഉടമകളുമായി ചർച്ച നടത്തും. ഇന്ന് രാത്രി പത്തിന് കോട്ടയം ഗസ്റ്റ് ഹൗസിലാണ് ചർച്ച.
വിദ്യാർത്ഥികളുടെ ഉൾപ്പടെയുള്ള യാത്രാനിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഡീസൽ സബ്സിഡി നൽകണമെന്നും ബസുടമകളുടെ സംഘടന ആവശ്യപ്പെട്ടു. മിനിമം ചാർജ് 12 രൂപയാക്കണം എന്നാണ് സ്വകാര്യ ബസുടമകളുടെ പ്രധാന ആവശ്യം.
വിദ്യാർത്ഥികളുടെ മിനിമം ചാർജ്ജ് ആറ് രൂപയാക്കണം, കിലോ മീറ്ററിന് ഒരു രൂപയായി വർധിപ്പിക്കണം, തുടർന്നുള്ള ചാർജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.