ബാങ്ക് പണിമുടക്ക് ഇന്നും തുടരും.
തിരുവനന്തപുരം: ബാങ്കുകള്‍ സ്വകാര്യവത്കരിക്കുന്നതിനെതിരേ രണ്ടുദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് ഇന്നും തുടരും. പൊതുമേഖല, സ്വകാര്യ, ഗ്രാമീണ ബാങ്കുകളില്‍ മിക്കവയും സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് അടച്ചിട്ടു.
സംസ്ഥാനത്തെ ഏഴായിരത്തിലധികം വരുന്ന ബാങ്കുകളാണ് അടഞ്ഞു കിടക്കുന്നത്. നാല്പതിനായിരത്തോളം ജീവനക്കാരാണ് രണ്ടുദിവസത്തെ സമരത്തില്‍ പങ്കെടുക്കുന്നത്.