ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും കൂടുതല്‍ പദ്ധതികള്‍
ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും കൂടുതല്‍ പദ്ധതികള്‍. ഭിന്നശേഷിക്കാരുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി 50 കോടി രൂപയും അവരുടെ മാനസികാരോഗ്യപരിപാടികള്‍ക്കായി 64 കോടി രൂപയും വകയിരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. 250 തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ കൂടി ബഡ്സ് സ്കൂളുകള്‍ ആരംഭിക്കും.
ഇതോടെ സംസ്ഥാനത്ത് ബഡ്സ് സ്കൂളുകളുടെ എണ്ണം 592 ആകും. നിലവില്‍ 342 സ്ഥലത്താണ് ബഡ്സ് സ്കൂള്‍ ഉള്ളത്. മൈല്ഡ്മോഡറേറ്റ് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി കൂടുതല്‍ കൗണ്‍സിലര്‍മാരെ നിയമിക്കും.
കൂടുതല്‍ അധ്യാപകര്‍ക്ക് ഇതില്‍ പരിശീലനം നല്‍കും. സന്നദ്ധസംഘടനകളും മറ്റും നടത്തുന്ന 290 സ്പെഷ്യല്‍ സ്കൂളുകളുടെ ധനസഹായം 60 കോടിയായി ഉയര്‍ത്തി. ഈ വിഭാഗത്തില്‍ കൂടുതല്‍ സ്കൂളുകളെ ഉള്‍പ്പെടുത്തും. 18 വയസ് കഴിഞ്ഞ ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിനായി 10 കോടി രൂപ പ്രത്യേകം വകയിരുത്തും.