ഭോപ്പാലിൽ വ്യാജ മദ്യം കഴിച്ച് പത്തുപേർ മരിച്ചു
ഭോപ്പാൽ: മധ്യപ്രദേശിൽ വ്യാജ മദ്യം കഴിച്ച് പത്തുപേർ മരിച്ചു. മൊറേന ജില്ലയിലെ മൻപുർ പൃഥ്വി, പഹവാലി എന്നീ ഗ്രാമങ്ങളിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ പത്തോളം പേരെ മൊറേനയിലെയും സമീപ ജില്ലയായ ഗ്വാളിയോറിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.23നും 55നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. ഇവരിൽ രണ്ടുപേർ സഹോദരന്മാരാണ്
തദ്ദേശ നിർമിത മദ്യം കഴിച്ചതിനെ തുടർന്ന് ഇരുഗ്രാമങ്ങളിൽനിന്നുമായി ഇതുവരെ പത്തുപേർ മരിച്ചതായി ചമ്പൽ റേഞ്ച് ഐ.ജി. മനോജ് ശർമ പറഞ്ഞു. പത്തുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. പോസ്റ്റ് മോർട്ടം പൂർത്തിയാകാനായി കാത്തിരിക്കുകയാണെന്നും അതിനു ശേഷമേ യഥാർഥകാരണം പറയാനാകൂവെന്നും അദ്ദേഹം പറഞ്ഞു.