മകള്‍ വൈഗയെ മുട്ടാർ പുഴയിലെറിഞ്ഞെന്ന് സമ്മതിച്ച് സനു മോഹന്‍
കൊച്ചി:മകള്‍ വൈഗയെ മുട്ടാർ പുഴയിലെറിഞ്ഞെന്ന് പൊലീസിനോട് സമ്മതിച്ച് സനു മോഹന്‍. മകള്‍ക്കൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്ന് സനു മോഹന്‍ പൊലീസിന് മൊഴി നല്കി.
എന്നാല്‍ തനിക്ക് ആത്മഹത്യ ചെയ്യാന്‍ കഴിഞ്ഞില്ലെന്നും സനു വിശദീകരിച്ചു. മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്ന വിലയിരുത്തില്‍ സനുവിനെ കൂടുതല്‍ ചോദ്യംചെയ്യും. അറസ്റ്റും ഇന്നുണ്ടായേക്കും. കർണാടക കാർവാറിൽനിന്ന് ഇന്നലെ പിടിയിലായ സനു മോഹനെ പുലർച്ചെ നാലേകാലോടെയാണ് കൊച്ചി തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ചത്.