മട്ടന്നൂർ സ്ഫോടനം; വിശദമായ അന്വേഷണം ആവശ്യമെന്ന് പൊലീസ്
കണ്ണൂർ മട്ടന്നൂരിൽ ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലുണ്ടായിരുന്ന സ്ഫോടനവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം ആവശ്യമെന്ന് പൊലീസ്.
അസം സ്വദേശികളായ ഫസൽ ഹഖ് മകൻ സെയ്ദുൽ ഹഖ് എന്നിവരാണ് ഇന്നലെയുണ്ടായ സ്ഫോടനത്തിൽ മരിച്ചത്. ആക്രി പെറുക്കുന്നതിനിടെ കിട്ടിയ സ്റ്റീൽ പാത്രം വീട്ടിൽ കൊണ്ടുപോയി തുറന്നപ്പോഴായിരുന്നു പൊട്ടിത്തെറി.
ഒന്നിൽ കൂടുതൽ ബോംബുകൾ പൊട്ടിത്തെറിച്ചു എന്ന് പൊലീസിനു സംശയമുണ്ട്. സമീപ ദിവസങ്ങളിൽ കണ്ണൂർ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട സ്റ്റീൽ ബോംബുകൾ കണ്ടെത്തിയിരുന്നു. ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട സ്റ്റീൽ ബോംബുകളാവാം ഇവർ ശേഖരിച്ചതെന്നും പൊലീസ് കരുതുന്നു. ഫൊറൻസിക് റിപ്പോർട്ട് ലഭിക്കാനുണ്ട്