മണിനാദം: നാടൻപാട്ട് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു

കലാഭവൻ മണിയുടെ സ്മരണാർത്ഥം സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന മണിനാദം നാടൻപാട്ട് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ യുവജനക്ഷേമ ബോർഡിൽ അഫിലിലേഷനുളള യൂത്ത്- യുവ- യുവതി ക്ലബ്ബുകളിൽ നിന്നും 18നും 40നും ഇടയിൽ പ്രായമുളള 10 പേരുടെ ഒരു ടീമിനാണ് മത്സരത്തിൽ പങ്കെടുക്കാം.

താൽപര്യമുള്ളവർ ക്ലബ്ബിന്റെ അപേക്ഷയും അംഗങ്ങളുടെ പ്രായം തെളിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതം ഫെബ്രുവരി എട്ടിന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കണം.