മത്സ്യതൊഴിലാളികള്‍ക്ക് ആശ്വാസം; പുതിയങ്ങാടിയില്‍ ഔട്ട് ബോര്‍ഡ് എഞ്ചിന് ലോക്കര്‍ റൂം ഒരുങ്ങി
പുതിയങ്ങാടിയില്‍ മത്സ്യത്തൊഴിലാളികളുടെ ഔട്ട് ബോര്‍ഡ് മോട്ടോര്‍ എഞ്ചിനുകള്‍ സൂക്ഷിക്കുന്നതിന് ലോക്കര്‍ റൂം ഒരുങ്ങി. ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഓണ്‍ലൈനായി നിര്‍വഹിച്ചു. ടി വി രാജേഷ് എം എല്‍ എ ശിലാഫലകം അനാച്ഛാദനം ചെയ്തു.
സംസ്ഥാന സര്‍ക്കാര്‍ 55.23 ലക്ഷം രൂപയാണ് ലോക്കര്‍ റൂമിനായി അനുവദിച്ചത്. 3100 വിസ്തീര്‍ണ്ണം ഉള്ള കെട്ടിടത്തില്‍ വാച്ച്മാന് മുറിയും ടോയ്ലറ്റ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരള സംസ്ഥാന തീരദേശ വികസന കോര്പ്പറേഷന് നബാര്‍ഡ് ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. ജില്ലാ പഞ്ചായത്തംഗം എസ് കെ ആബിദ, മുന്‍ പഞ്ചായത്തംഗം നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.