മന്ത്രി വി.എൻ വാസവന്റെ കാർ അപകടത്തിൽപ്പെട്ടു

കോട്ടയം: മന്ത്രി വി.എൻ വാസവന്റെ കാർ അപകടത്തിൽപ്പെട്ടു. പാമ്പാടി ഒമ്പതാംമൈലിൽ വെച്ച് മന്ത്രിയുടെ കാർ ബയോ വെയിസ്റ്റ് കൊണ്ടുപോകുന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ മന്ത്രിയുടെ ഗൺമാന് പരിക്കേറ്റു. മന്ത്രിക്ക് കാര്യമായ പരിക്കേറ്റില്ല.