മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്‍റെ മരണത്തില്‍ പ്രത്യേക പൊലീസ് സംഘം അന്വേഷണം തുടങ്ങി.

തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്‍റെ മരണത്തില്‍ പ്രത്യേക പൊലീസ് സംഘം അന്വേഷണം തുടങ്ങി. ഫോര്‍ട്ട് എ.സിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഇന്നലെ വൈകിട്ട് തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിലുണ്ടായ വാഹനാപകടത്തിലാണ് പ്രദീപ് മരിച്ചത്

മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കളും പ്രതിപക്ഷവും ആരോപിച്ചു.പ്രദീപിൻ്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും ദുരൂഹത ആരോപിച്ച് ഇന്നലെ തന്നെ രംഗത്തെത്തിയിരുന്നു.

ഒരേ ദിശയിൽ നിന്ന് വന്ന വാഹനമാണ് പ്രദീപിൻ്റെ സ്കൂട്ടറിൽ ഇടിച്ചത്. പ്രദീപിന്റെ സ്കൂട്ടറും പിന്നാലെ ഇടിച്ച വാഹനവും കടന്നുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്