മാലപൊട്ടിക്കുന്നതിനിടെ കുളത്തില്‍ വീണ വീട്ടമ്മയെ മോഷ്ടാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
നാഗര്‍കോവില്‍: തിരുവട്ടാറിന് സമീപം മാലപൊട്ടിക്കുന്നതിനിടെ കുളത്തില്‍ വീണ വീട്ടമ്മയെ മോഷ്ടാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മേക്കാമണ്ഡപം ഉമ്മന്‍കോട് സ്വദേശി നെല്‍സന്റെ ഭാര്യ മേരിജയയാണ് (45) മരിച്ചത്. വീട്ടമ്മയെ കൊലപ്പെടുത്തിയ ഉമ്മന്‍കോട് സ്വദേശി മെര്ലിന് ജപരാജിനെ (40) നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി.
ഇന്നലെ വൈകിട്ട് റേഷന്‍ കടയില്‍ നിന്ന് വീട്ടിലേക്ക് പോകുമ്ബോഴാണ് ഉമ്മന്‍കോട് കുളത്തിനുസമീപമാണ് സംഭവം. ജപരാജ് മാലപൊട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ മേരിജയ തട്ടിമാറ്റി. ഇതിനിടെ മേരിജയ കുളത്തില്‍ വീണു. നിലവിളിച്ചതോടെ മെര്ലിന് ജപരാജ് കുളത്തില്‍ ചാടി കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.