‘മാസ്റ്റർ’ എച്ച്.ഡി പതിപ്പ് ചോർന്നു

ചെന്നൈ: വിജയ്, വിജയ് സേതുപതി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ ചോർന്നു. ചിത്രത്തിന്റെ എച്ച്.ഡി പതിപ്പാണ് തമിഴ് റോക്കേഴ്സടക്കമുള്ള വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടത്.

ജനുവരി 13-ന് റിലീസ് ചെയ്യാനിരിക്കേ സിനിമയിലെ ഏതാനും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ചോർന്നിരുന്നു. സംഭവത്തിൽ ഒരാൾ അറസ്റ്റിലാവുകയും ചെയ്തു.