മുണ്ടേരി കടവിൽ ഒഴുക്കിൽ പെട്ട രണ്ടു പേരെ രക്ഷപെടുത്തി
മുണ്ടേരി കടവ് – പക്ഷിസാങ്കേതത്തിനടുത്ത് ഇന്ന് കാലത്ത് 7 മണിക്ക് ഒഴുക്കിൽ പെട്ട കൊച്ചു കുട്ടിയേയും ,രക്ഷിക്കാൻ ഇറങ്ങി ഒഴുക്കിൽ പെട്ട ബന്ധുവിനെയും പ്രഭാത നടത്തത്തിനിറങ്ങിയ അധ്യാപകൻ രക്ഷപ്പെടുത്തി. രാവിലെ പക്ഷികളെ കാണാൻ എത്തിയ പടന്നോട്ട് ഏച്ചൂർ കോട്ടം റോഡ് പറമ്പിൽ ഹൌസിൽ സജീർ ജുമൈസത്ത് ദമ്പത്തികളുടെ മകൾ ആയിഷ 4 വയസ്സ് ആണ് മുണ്ടേരി കടവിൽ ഒഴുക്കിൽ പെട്ടത്. രക്ഷിക്കാനിറങ്ങിയ ബന്ധു ഫസൽ ഒഴുക്കിൽ പെടുകയും ചെയ്തു.
കരയിൽഉണ്ടായിരുന്ന ഉമ്മയുടെയും, സഹോദരങ്ങളുടെയും നിലവിളി കേട്ട് അത് വഴി നടക്കുക യായിരുന്ന ദീനുൽ ഇസ്ലാം സഭ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ.കെ. പി ശ്രീനിത്ത് മാസ്റ്റർ പുഴയിലേക്ക് എടുത്തു ചാടി രണ്ടുപേരെയും വളരെ സാഹസീകമായി കരയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി ഉടൻ കണ്ണൂർ എ.കെ.ജി. ആശുപത്രിയിൽ എത്തിച്ചു. കുട്ടിയെഐസി.യു.വിൽപ്രവേശിപ്പിച്ചിരിക്കുകയാണ്
കേരളത്തിലെ തന്നെ
പ്രശ്സ്ഥമായ മുണ്ടേരി പക്ഷിസങ്കേതത്തിൽ നിരവധി പക്ഷി നിരീക്ഷകരും, സഞ്ചരികളുംഎത്തുന്നുണ്ടെന്നും, എന്നാൽ മുണ്ടേരി കടവിൽസുരക്ഷസംവിധാനങ്ങൾ ഒന്നും തന്നെ ഒരുക്കിയിട്ടില്ലെന്നും ശ്രീനിത്ത് മാസ്റ്റർ പറഞ്ഞു