‘മൈക്കിളപ്പനായി’ മുഖ്യമന്ത്രി പിണറായി വിജയൻ
ഭീഷ്മപര്‍വത്തിലെ മൈക്കിളപ്പനായി മുഖ്യമന്ത്രി പിണറായി വിജയൻ.സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനിടയിലെ ഫോട്ടോ സെഷനാണ് അണികള്‍ ഏറ്റെടുത്ത് ട്രെന്‍ഡിങ്ങാക്കിയത്.
കേരളത്തില്‍ നിന്നുള്ള 178 പ്രതിനിധികള്‍ ചേര്‍ന്നാണ് ഫോട്ടോഷൂട്ട് നടത്തിയത്. ഫോട്ടോയെടുക്കാന്‍ എല്ലാവരും എത്തിച്ചേര്‍ന്നതിന് ഒടുവിലാണ് മുഖ്യമന്ത്രി എത്തിയത്. ഈ ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ‘ചാമ്പികോ’ ബാക്ക്ഗ്രൗണ്ട് കൂടി നല്‍കിയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.