മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
ജില്ലയില്‍ വ്യാഴം (നവംബര്‍ നാല്) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.
സ്വാമി ആനന്ദതീര്‍ത്ഥ ട്രസ്റ്റ് കമ്മ്യൂണിറ്റി ഹാള്‍ പയ്യന്നൂര്‍, മയ്യില്‍ സാമൂഹികാരോഗ്യ കേന്ദ്രം, കീഴ്പ്പള്ളി ബി പി എച്ച് സി എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും രാമന്തളി പ്രാഥമികാരോഗ്യ കേന്ദ്രം, മലപ്പട്ടം കമ്മ്യൂണിറ്റി ഹാള്‍, പാരിഷ് ഹാള്‍ കരിക്കോട്ടക്കരി എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ നാല് മണി വരെയും ഏഴോം പ്രാഥമികാരോഗ്യ കേന്ദ്രം, ഇരിട്ടി താലൂക്കാശുപത്രി, പേരാവൂര്‍ താലൂക്കാശുപത്രി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും അഴീക്കോട് സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂര്‍ ഓഫീസേര്‍സ് ക്ലബ്, വയോജന വിശ്രമ കേന്ദ്രം മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീര്‍ (ആരോഗ്യം) അറിയിച്ചു.