മോഹൻലാലിന് ഇഡി നോട്ടിസ്.

മോഹൻലാലിന് ഇഡി നോട്ടിസ്. അടുത്താഴ്ച ഹാജരാകാനാണ് നിർദേശം. മോൺസൺ മാവുങ്കലിന്റെ മ്യൂസിയം സന്ദർശിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് സമൻസ്.

എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം നൽകിയത്. പുരാവസ്തുതട്ടിപ്പിലൂടെ കോടികൾ തട്ടിയ മോൻസൺ മാവുങ്കലിനെതിരേയുള്ള കേസിൽ വിവരങ്ങൾ തേടുന്നതിനായി ആണ് മോഹൻലാലിനോട് ഹാജരാക്കാൻ ഇ.ഡി. നിർദ്ദേശം നൽകിയത്. മോൺസൺ മാവുങ്കലിന്റെ മ്യൂസിയം സന്ദർശിച്ചതായി ഇ.ഡിക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു