രജനീകാന്തിന്റെ പാർട്ടി സേവൈ കക്ഷി; ചിഹ്നം ഓട്ടോറിക്ഷ
ചെന്നൈ: നടന് രജനീകാന്തിന്റെ പാര്‍ട്ടിയുടെ പേര് മക്കള്‍ സേവൈ കക്ഷി എന്ന് തീരുമാനിച്ചു. മക്കള്‍ ശക്തി കഴകമെന്ന പാര്‍ട്ടിയുടെ പേരുമാറ്റിയാണ് പുതിയ പേര് രജിസ്റ്റര്‍ ചെയ്തത്. പാര്‍ട്ടിയുടെ ചിഹ്നം ഓട്ടോറിക്ഷ. ചിഹ്നവും പേരും തിരഞ്ഞെടുപ്പ് കമ്മിഷന് അംഗീകരിച്ചു.
പുതിയ പാര്‍ട്ടി റജിസ്റ്റര്‍ ചെയ്തു ചിഹ്നം അനുവദിച്ചു കിട്ടാന്‍ സമയമെടുക്കുമെന്നുറപ്പായതോടെയാണു നിലവിലെ പാര്‍ട്ടിയെ ഏറ്റെടുക്കാനുള്ള നീക്കങ്ങള്‍ അവസാനഘട്ടത്തില്‍ എത്തിയത്. അനൈത്തിന്ത്യ മക്കള്‍ കക്ഷിയെന്ന നിര്‍ജീവമായിരുന്ന പാര്‍ട്ടിയെ പേരുമാറ്റി. ഉടമകളില്‍ രജനിയുടെ പേരും ചേര്‍ത്തു. ബാഷ സിനിമയിലെ രജനിയുടെ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന ഓട്ടോറിക്ഷ ചിഹ്നമായി അനുവദിച്ചു.