രണ്ടില ജോസിന് തന്നെ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ന്യൂഡൽഹി: രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തിരെഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസ് വിഭാഗത്തിലെ സ്ഥാനാർത്ഥികൾക്ക് രണ്ടില ചിഹ്നത്തിൽ മത്സരിക്കാം. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്.

കേരളകോൺഗ്രസ് എമ്മിലെ പിളർപ്പിനെ തുടർന്ന് ചിഹ്നം എൽ‌ഡി‌എഫിലേക്ക് പോയ ജോസ് വിഭാഗത്തിന് നൽകുന്നതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. ഇതിനെതിരെ യുഡിഎഫിൽ തുടരുന്ന ജോസഫ് വിഭാഗം കോടതിയെ സമീപിക്കുകയായിരുന്നു. നിലവിൽ പതിമൂന്ന് സീ‌റ്റുകളാണ് ജോസ് വിഭാഗത്തിന് എൽ‌ഡിഎഫിനുള‌ളത്. ജോസഫ് വിഭാഗത്തിന് യുഡി‌എഫിൽ പത്ത് സീ‌റ്റും.