രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മമത ബാനര്‍ജി ഇന്ന് ഡല്‍ഹിയിലെത്തും.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് ഡല്‍ഹിയിലെത്തും. സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തില്ല. നാളെ വിഗ്യാന്‍ ഭവനില്‍ നടക്കുന്ന മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മമത ബാനര്‍ജി ഡല്‍ഹിയില്‍ എത്തുന്നത്