രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 12,408 പേർക്ക് കോവിഡ്

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 12,408 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 15,853 പേർ രോഗമുക്തരായി. 24 മണിക്കൂറിനിടെ 120 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചവരിൽ പകുതിയോളം കേരളത്തിലാണ്.

1,51,460 പേരാണ് രാജ്യത്ത് ഇപ്പോൾ ചികിത്സയിലുള്ളത്. 1,54,823 പേർ കോവിഡ് ബാധിച്ച് മരിച്ചു. 1,08,02,591 പേർക്കാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ചത്. ഇതിൽ 1,04,96,308 പേർ ഇതുവരെ രോഗമുക്തരായി. 49,59,445 ആളുകൾ രാജ്യത്ത് കോവിഡ് വാക്സിൻ കുത്തിവെപ്പ് എടുത്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് നിലവിലുള്ള സജീവ കോവിഡ് കേസുകളിൽ 70 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ പറഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചകളായി രാജ്യത്തെ 47 ജില്ലകളിൽ പുതുതായി ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും 251 ജില്ലകളിൽ മൂന്നാഴ്ചക്കിടെ ഒരു കോവിഡ് മരണവും ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.