രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 30ന്,നാമനിര്‍ദ്ദേശ പത്രിക സമർപ്പണം ഇന്ന് മുതൽ
തിരുവനന്തപുരം : കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 30ന് നടക്കും. ഇത് സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണവും ഇന്ന് ആരംഭിക്കും.
കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ് നിലവിലെ നിയമസഭയുടെ കാലാവധിക്കുളളില്‍ നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.ഇടക്കാല ഉത്തരവിലൂടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സി പി എമ്മും നിയമസഭാ സെക്രട്ടറിയും സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മിഷന് പുറത്തുവിട്ടത്.